കോവിഡ് ബാധിച്ചു ചികിത്സയിൽ തുടരവേ ഇരിക്കൂർ പെടയങ്കോട് സ്വദേശി മരണപെട്ടു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

കോവിഡ് ബാധിച്ചു ചികിത്സയിൽ തുടരവേ ഇരിക്കൂർ പെടയങ്കോട് സ്വദേശി മരണപെട്ടു.

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ പെടയങ്ങോട് സ്വദേശിയായ മത അധ്യാപകന്‍ മരിച്ചു. രാമന്തളി പാലക്കോട് ഓലക്കാലിലെ അബ്ദുള്‍ റഹ്മാന്‍ മുസല്യാര്‍ പൊന്മാനിച്ച (63)യാണ് മരിച്ചത്. തലശ്ശേരി കോവിഡ് സെന്‍്ററില്‍ ചികിത്സയിലായിരുന്നു.

അര്‍ബുദ രോഗബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് കോവിഡ് സെന്‍്ററിലേക്ക് മാറ്റുകയായിരുന്നു. ഇരിക്കൂര്‍ പെടയങ്ങോട് സ്വദേശിയാണ്.

ദീര്‍ഘകാലം എട്ടിക്കുളം മദ്രസയില്‍ മുഅല്ലിം ആയിരുന്നു. പി.കെ.പി ഉസ്താദിന്‍്റെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. ഭാര്യ ശരീഫ. മക്കള്‍ റഷാദ്, സുഹ്റ, റാഷിദ, തശ്റീഫ. മരുമക്കള്‍ നൂറുദ്ദീന്‍ എട്ടിക്കുളം, സലാഹുദ്ദീന്‍ മുട്ടം, മുനീര്‍ കവ്വായി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog