ശ്രീകണ്ഠപുരം∙ നിർത്തിയിട്ട കാർ 100 മീറ്റർ തനിയെ ഓടി റബർ തോട്ടത്തിലേക്ക് മറിഞ്ഞു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ചേരൻകുന്നിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.വളവും ഇറക്കവുമുള്ള റോഡാണിത്. റോഡരികിലെ ഹോട്ടലിൽ ചായകുടിക്കാനായി കാർ നിർത്തിയിട്ടതായിരുന്നു.കുറച്ചു സമയത്തിനു ശേഷം കാർ മെല്ലെ ഉരുണ്ട് നീങ്ങി ഹോട്ടലിനടുത്ത റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
കാറിനകത്തും, റോഡിലും ആരും ഇല്ലാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. വണ്ടിയുടെ ഹാൻഡ് ബ്രേക്ക് പ്രവർത്തിക്കാത്തതാണ് കാരണമെന്നു പറയുന്നു. പരിപ്പായിയിലെ രാജേഷ് എന്നയാളാണ് കാറോടിച്ചിരുന്നത്. സ്ഥലത്ത് കനത്ത മഴയും ഉണ്ടായിരുന്നു.ചെങ്ങളായി ആയുർവേദ ആശുപത്രിയുടെ പരിസരത്ത് ടാറിങ്ങ് റോഡിന് പുറത്തായിരുന്നു വണ്ടി നിർത്തിയിട്ടത്.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു