ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

തലശ്ശേരി . സ്വർണ്ണ കടത്ത് ന് കൂട്ടുനിൽക്കാൻ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയ K.T. ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു തലശ്ശേരിയിൽ യൂത്ത് ലീഗ് നഗരത്തിൽ റോഡ് ഉപരോധിച്ചു. സൗധത്തിൽ നിന്നു പ്രകടനമായി നഗരം ചുറ്റി സ്റ്റേഡിയം കോർണറിൽ മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ടലം കമ്മിറ്റി പ്രവർത്തകർ റോഡ് ഉപരോധിച്ചു.. പ്രസിഡന്റ് തസ്ലീചേറ്റംക്കുന്നിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപരോധ സമരം ജില്ലാ ലീഗ് ഉപാദ്ധ്യക്ഷൻ അഡ്വ പി.വി സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്ട്ടറിഅഡ്വ.കെ എലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. ഷാനിദ് മേക്കുന്ന്, പാലക്കൽ സാഹിർ , തഫ് ലീം മാണിയാട്ട് എന്നിവർ സംസാരിച്ചു. നഗരത്തിൽ നടന്ന പ്രകടനത്തിന് സാദി ഖ് പി കെ , അഫ്സൽ മട്ടാമ്പ്രം , ഷഹബാസ് കായ്യത്ത് സജ്ജാദ് പുന്നോൽ , സജീർ വിസി, റിജാസ് തലായി ഗഫൂർ ചക്ക്യത്ത് മുക്ക് . മഹറൂഫ് മാണിയാട്ട്, എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഷീദ് തലായി സ്വാഗതവും ട്രഷറർ ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog