സർക്കാർ അവഗണന തുടരുന്ന ഇരിക്കൂർ താലൂക്ക് ആസ്പത്രിക്ക് എം എൽ എ യുടെ കൈത്താങ്ങ്;കെട്ടിടോത്ഘാടനവും ശുചിത്വ പദവി പ്രഖ്യാപനവും ഇന്ന് നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 


ഇരിക്കൂർ: മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആസ്പത്രിയോടുള്ള കേരള സർക്കാറിൻ്റെ അവഗണന നിലനിൽക്കേ  സ്ഥലം എം എൽ എ കെ സി ജോസഫിൻ്റെ ഇടപെടലിൽ പ്രതീക്ഷയേറുന്നു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കഴിഞ്ഞ വർഷം 50 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച പുതിയ ഒപി ബ്ലോക്കിൻ്റെ ഒന്നാം നിലയാണ് 40 ലക്ഷം രൂപ ചെലവിൽ പണി പൂർത്തീകരിച്ച് ഇന്ന് നാടിന് സമർപ്പിക്കുന്നത്. അതോടൊപ്പം കഴിഞ്ഞ യു പി എ സർക്കാറിൻ്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ്റെ 32 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഫാർമസി ബ്ലോക്കിൻ്റെ ഒന്നാം നില ദന്തൽ ബ്ലോക്ക് പണിയുന്നതിനായി എം എൽ എ യുടെ തന്നെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവിൽ പണി പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും കെ സി ജോസഫ് എം എൽ എ ഇന്ന് വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി അനസിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഇരിക്കൂർ പഞ്ചായത്തിൻ്റെ ശുചിത്വ പദവിയുടെ പ്രഖ്യാപനവും നടത്തും.

കഴിഞ്ഞ യുഡിഎഫ് സർക്കാറിൻ്റെ കാലത്ത് പഞ്ചായത്ത് ഭരണസമിതിയുടെയും യു ഡി എഫ് കമ്മിറ്റിയുടെയും വിവിധ യുവജന സാംസ്കാരിക സംഘടനകളുടെ അഭ്യർത്ഥന മാനിച്ച് മന്ത്രിയായിരുന്ന കെ സി ജോസഫിൻ്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തെ കാഷ്വാലിറ്റി യോട് കൂടിയ താലൂക്ക് ആസ്പത്രിയായി ഉയർത്തുകയും സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.ഇതേ തുടർന്ന് നാല് കാഷ്വാലിറ്റി ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് അധികാരത്തിൽ വന്ന ഇടത് സർക്കാർ പൂർണ്ണമായും ഈ താലൂക്ക് ആസ്പത്രിയെ അവഗണിക്കുകയായിരുന്നു. ഈ നാലര വർഷത്തിനിടയിൽ സ്റ്റാഫ് പാറ്റേൺ അനുവദിക്കുകയോ അധിക ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല ആസ്പത്രിയുടെ അടിസ്ഥാന വികസനത്തിന് നേരെ മുഖം തിരിക്കുകയായിരുന്നു. താലൂക്ക് ആസ്പത്രി മറ്റൊരു പ്രദേശത്തേക്ക് മാറ്റാനുള്ള ശ്രമമായിരുന്നു ഇതിൻ്റെ പിന്നിലെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു.

ആസ്പത്രിയുടെ അടിസ്ഥാന വികസനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്യത്തിൽ 17 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അതിൻ്റെ മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ അടയിരിക്കുകയായിരുന്നു.

ദിനംപ്രതി ആയിരത്തോളം രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആസ്പത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തുണയായത് എം എൽ എ യുടെ ആസ്തി വികസന ഫണ്ടും നാട്ടിലെ പ്രവാസികളുടെയും പ്രവാസ സംഘടനകളുടെ കലവറയില്ലാത്ത പിന്തുണയാണ്.

തൊട്ടടുത്ത മണ്ഡലത്തിൽ താമസിക്കുന്ന ആരോഗ്യ മന്ത്രി പോലും നാളിത് വരെയായിട്ടും ഇരിക്കൂർ താലൂക്ക് ആസ്പത്രിയുടെ വികസന വിഷയത്തിൽ ഇടപെടാത്തതും ആസ്പത്രിയിൽ സന്ദർശനംപോലും നടത്താത്തത് ഇടത് കേന്ദ്രങ്ങളിൽ പോലും ചർച്ചയായിട്ടുണ്ട്.

ഇരിക്കൂർ താലൂക്ക് ആസ്പത്രിയിൽ കുട്ടികൾക്ക് മാത്രമായുള്ള ഐ പി ബ്ലോക്കിൻ്റെയും വിശാലമായ അടുക്കളയും ജീവിത ശൈലീ രോഗങ്ങൾക്കായുള്ള പ്രത്യേക വിഭാഗത്തിൻ്റെ കൂടെ ഫിറ്റ്നസ് സെൻ്ററിൻ്റെയും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.


റിപ്പോർട്ടർ : നൗഷാദ് കരോത് 

+91 94462 96380

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha