സംസ്ഥാനം കൂടുതൽ ഇളവുകളിലേക്ക്: സർക്കാർ ഓഫീസുകൾ സാധാരണനിലയിലേക്ക്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരും. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പ്രകാരമാണ് സംസ്ഥാനത്തും ഇളവുകൾ നൽകുന്നത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസമായിരുന്ന ക്വാറന്റൈൻ ഏഴ് ദിവസമാക്കി. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തണം. ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ തുടരണം
സർക്കാർ ഓഫീസുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക് എത്തും. എല്ലാ ജീവനക്കാരും ഓഫീസിലെത്തണം. ഹോട്ടലുകളിൽ ഇന്ന് ഭക്ഷണം കഴിക്കാനും ഇന്ന് മുതൽ അനുമതിയുണ്ട്. പുതിയ ഇളവുകൾ വരുന്നതോടെ ലോക്ക് ഡൗൺ ആദ്യ ഘട്ടത്തിൽ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്.

അതേസമയം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഘട്ടംഘട്ടമായി തുറക്കാമെന്ന് കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ അടുത്ത് തന്നെ ഇത് സാധ്യമാകാനിടയില്ല. 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha