കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, ഇരിട്ടി അസി. രജിസ്ട്രാർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 September 2020

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, ഇരിട്ടി അസി. രജിസ്ട്രാർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി.


ഇരിട്ടി :ആഗോളവൽക്കരണത്തിനെതിരെ പ്രസംഗിച്ചു നടന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇന്ന് ആ സംസ്കാരത്തിൻ്റെ വക്താക്കളായെന്നും കേരള ബാങ്ക് രൂപീകരണം പോലും അതിൻ്റെ ഭാഗമാണെന്നും എല്ലാ രംഗത്തും അഴിമതിയാണെന്നും കെ.പി.സി.സി.ജന. സെക്രട്ടറി അഡ്വ. സജീവ് ജോസഫ്  ആരോപിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് കമ്മിറ്റി  ഇരിട്ടി അസി.രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ ഉടൻ പരിഷ്കരിക്കണമെന്നും അവരുടെ ആശങ്കകൾ ഉടൻ പരിഹരിക്കണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു.
കെ.എസ് സി ഇ എഫ് താലൂക്ക് പ്രസിഡണ്ട് പി.എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.വി.ജയചന്ദ്രൻ , സുരേഷ് മാവില, കെ.എ. തങ്കച്ചൻ, പി.ഡി.മാത്യു, പി.വി.വിനോദ് കുമാർ, ആർ.കെ.നവീൻകുമാർ, പി.വി.ശോഭന, സുനിൽ സെബാസ്റ്റ്യൻ, പി.എം. പവിത്രൻ, കെ.വി.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog