ചൈനയില്‍ നിന്ന് പുതിയ വൈറസ്; രോഗവാഹകരേയും ലക്ഷണങ്ങളും വെളിപ്പെടുത്തി ഗവേഷകർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

ചൈനയില്‍ നിന്ന് പുതിയ വൈറസ്; രോഗവാഹകരേയും ലക്ഷണങ്ങളും വെളിപ്പെടുത്തി ഗവേഷകർ

പത്തനംതിട്ട : ചൈനയില്‍ നിന്ന് പുതിയ വൈറസ് പൊട്ടിപുറപ്പെട്ടതായി ഗവേഷകര്‍. ഇതിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയിലും വിയറ്റ്‌നാമിലും സാന്നിധ്യമറിയിച്ച ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേകരുടെ പഠനം പറയുന്നു.

ഇന്ത്യയില്‍ കാണപ്പെടുന്ന ക്യൂലക്‌സ് കൊതുകള്‍ക്ക് ഈ വൈറസിന്റെ വാഹകരാകാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. പന്നിയിലൂടെയും ചില തരം കാട്ടുമൈനകളിലൂടെയും ഈ വൈറസ് പെട്ടെന്നു പടരാന്‍ കഴിയുമെന്ന് ചൈനയിലെയും വിയറ്റ്‌നാമിലെയും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

കുരങ്ങുപനി, ഡെങ്കി, മസ്തിഷ്‌ക ജ്വരം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളിലാണ് ഐസിഎംആര്‍ പഠനം ആരംഭിച്ചത്.

കേരളത്തില്‍ നിന്നുള്ള 51 പേരുടെ രക്ത സാമ്ബിളും പുണെയിലെത്തിച്ചിരുന്നു. ഇതില്‍ ആരിലും ഈ രോഗം കണ്ടെത്തിയില്ല.

കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എണ്ണൂറിലേറെ രോഗികളില്‍ ഏതാനും വര്‍ഷം മുമ്ബ് നടത്തിയ പരിശോധനയിലാണ് കര്‍ണാടകത്തില്‍ നിന്നുള്ള 2 പേരില്‍ വൈറസിന്റെ സാന്നിധ്യം വ്യക്തമായതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് മുഖപത്രമായ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സൂചിപ്പിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog