പായം പഞ്ചായത്തിലെ വോട്ടർപട്ടികാ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

പായം പഞ്ചായത്തിലെ വോട്ടർപട്ടികാ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ്

        ഇരിട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പായം ഗ്രാമ പഞ്ചായത്തിൽ സിപിഎമ്മിന് അനുകൂലമായി വ്യാപക ക്രമക്കേടുകളാണ് ഭരണസമിതിയും  ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന്  ചെയ്യുന്നതെന്ന് യുഡിഎഫ് പായം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.നിരവധി യുഡിഎഫ് അനുഭാവികളായ , അർഹരായ വോട്ടർമാരെ അകാരണമായി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള അനർഹരായവരെ തിരുകി കയറ്റുവാനുമുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്.നിലവിൽ പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ സാവിത്രി കുടുംബ സമേതം ഇരിട്ടി നഗരസഭയിലെ കീഴൂർ സ്കൂളിന് സമീപത്താണ് ഏഴ് വർഷമായി താമസിച്ചു വരുന്നത്. ഇതിനു മുൻപ് രണ്ട് തവണ ഇവരുടെ പേര് നീക്കം ചെയ്യുവാൻ പരാതി നൽകിയെങ്കിലും ഭരണസമിതി സമ്മർദ്ദത്തെ തുടർന്ന് പേര് നീക്കം ചെയ്യുവാൻ തയ്യാറായിരുന്നില്ല. അധികാര മോഹത്തിന്റെ പേരിൽ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന ജാനിഖാനും ഭാര്യ അനിതാ ജാനി ഖാനും നിലവിൽ അയ്യങ്കുന്ന് പഞ്ചായത്തിലെ ആനപ്പന്തി വാർഡിൽ 264 C നമ്പർ വീട്ടിലാണ് താമസിക്കുന്നത്. വള്ളിത്തോടിൽ താമസിച്ചു വന്നിരുന്ന വീട് ഇവർ  വിൽക്കുകയായിരുന്നു. സ്വാഭാവികമായും ഇവർക്ക് അയ്യങ്കുന്ന് പഞ്ചായത്തിലെ പട്ടികയിലാണ് പേര് ഉൾപ്പെടുത്തേണ്ടത്. എന്നാൽ സിപിഎം നേതാക്കളുടെ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി പായം പഞ്ചായത്തിൽ തന്നെ വോട്ട് ചേർക്കുവാനാണ് ഇവർ ശ്രമിച്ചത്.ഈ സാഹചര്യത്തിലാണ് യുഡിഎഫ് പരാതി നൽകിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുവാൻ പരാതി നൽകിയതുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചതെന്നത് തികച്ചും തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നും മത്സരിക്കുവാൻ സീറ്റ് തരപ്പെടുത്തിയെടുക്കുവാനുള്ള നാടകം മാത്രമാണ് രാജി.സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ ചേർന്ന അനിതാ ജാനിഖാനെ ജനപ്രതിനിധിയും ബാങ്കിൽ ജോലിയും നൽകിയത് കോൺഗ്രസ് പാർട്ടിയാണ്. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഇടയ്ക്കിടയ്ക്ക് പാർട്ടി മാറുന്ന ഇവരുടെ ന്യായീകരണങ്ങൾ ജനങ്ങൾ പുച്ഛത്തോടെ തള്ളിക്കളയും. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് നൽകിയ താമസ സർട്ടിഫിക്കറ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന അനിതയ്ക്ക് നൽകിയ താമസ സർട്ടിഫിക്കറ്റും വ്യാജമാണ്.ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വ്യക്തമായ രേഖകൾ സഹിതം കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിട്ടും യുഡിഎഫ് അനുഭാവി വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താത്ത ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്നും. നേതാക്കളായ തോമസ് വർഗ്ഗീസ്,ഷൈജൻ ജേക്കബ്ബ്, മൂര്യൻ രവീന്ദ്രൻ' ഇബ്രാഹിം കുട്ടി വള്ളിത്തോട്, ഡെന്നീസ് മാണി, പി.സി.പോക്കർ 'ബിജു കുറുമുട്ടം, മട്ടിണി വിജയൻ, ടോം മാത്യു എന്നിവർ  അറിയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog