കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ; യുവജനതയുടെ ഹരിത വിപ്ലവത്തിന് നൂറൂമേനി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അണ്ടലൂർ : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് മികച്ച പിൻന്തുണ  നൽകുകയാണ് അണ്ടലൂർ കിഴക്കും ഭാഗം മോസ്‌കോ നഗറിലെ യുവാക്കളുടെ കൂട്ടായ്മ. നാടും നഗരവും കോവിഡിന്റെ പിടിയിലമരുമ്പോൾ കാർഷിക ഗ്രാമമായ അണ്ടലൂർ കിഴക്കും ഭാഗത്തെ യുവാക്കൾ ഹരിത വിപ്ലവത്തിലൂടെ നൂറൂമേനി വിളവെടുത്തുകൊണ്ട് കാർഷിക മേഖലയിൽ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്. നാല്പത് സെന്റിലധികം വരുന്ന തരിശ് പ്രദേശത്താണ് യുവാക്കൾ *നെല്ല്*  കൃഷി ചെയ്തത്. നെൽകൃഷിക്കാനുയോജ്യമായ നിലമൊരുക്കുന്നത് മുതൽ  കൊയിത്തുത്സവം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും യുവാക്കളുടെ മേൽനോട്ടത്തിലായിരുന്നു. നെൽകൃഷിയുടെ കൊയിത്തുത്സവം നാടിന്റെയും യുവാക്കളുടെ സർഗാത്മഘതയുടെയും ആഘോഷമായിമാറി. കൊയിത്തുത്സവത്തിന്റെ അഔപചാരിക ഉൽഘാടനം ഡി വൈ എഫ് ഐ യുടെ പിണറായി ബ്ലോക്ക്‌ സെക്രട്ടറി അഖിൽ പി എം നിർവഹിച്ചു. ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ ശരത് വി,  ബൈജു നങ്ങാരത്‌ മേഖല കമ്മിറ്റി അംഗങ്ങളായ നിധിഷ് സി,  അഷ്റിൻ എന്നിവരും പരിപാടിയുടെ ഭാഗമായി.മോസ്‌കോ നഗർ ക്ലബ്ബിന്റെ ഭാരവാഹികളായ സിജിൻ കെ , നിഥുൻ വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിന് ക്ലബ്‌ സഹാഭാരവാഹി സ്വാദിഷ്‌ അനിൽകുമാർ നന്ദി പ്രകടിപ്പിച്ചു. കൊയിത്തുത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരായുള്ള പ്രധിഷേധവും യുവാക്കൾ രേഖപ്പെടുത്തി. പ്രധിഷേധത്തിന്റെ ഭാഗമായി യുവാക്കൾ പ്രമോ വീഡിയോയും ഇറക്കിയിട്ടുണ്ട്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha