ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം, ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം, ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും


കോവിഡ് അനിശ്ചിത്വത്തിന് ഒടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം . കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. യു എ യിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുമ്ബോള്‍ പോരാട്ടം തകര്‍ക്കുമെന്നെ കാര്യത്തില്‍ ഉറപ്പാണ്. ഇന്ത്യയില്‍ നടക്കേണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് യു.എ.ഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ 13 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.

എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമായതോടെ ബി.സി.സി.ഐ നേരത്തെ തീരുമാനിച്ച പ്രകാരം ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്സില്‍ പരിചയസമ്ബന്നരായ റെയ്നയുടെയും ഹര്‍ഭജന്‍ സിംഗിന്റെയും അഭാവം കടുത്ത വെല്ലുവിളിയാകും. എന്നാല്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയുടെ അഭാവത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog