ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗവും വള്ളിത്തോട് മെമ്പറുമായ അനിത ജാനിഘാൻ രാജിവെച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 September 2020

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗവും വള്ളിത്തോട് മെമ്പറുമായ അനിത ജാനിഘാൻ രാജിവെച്ചു


 ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് അംഗവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായ അനിതാ ജാനിഖാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ച് പാർട്ടിവിട്ടു. ഇരിട്ടിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ജാനിഖാൻ ഇക്കാര്യം പറഞ്ഞത്.

അനിതജാനിഖാന്റെ ഭർത്താവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവുമായിരുന്ന ജാനിഖാൻ നേരത്തെ പാർട്ടി വിട്ടിരുന്നു. പായംപഞ്ചായത്തിൽ താമസക്കാരായ ഇവർ മാസങ്ങൾക്ക് മുൻപ് അയ്യൻകുന്ന് പഞ്ചായത്ത് പരിധിയിൽ പുതിയ വീട് വച്ച് താമസം മാറ്റിയിരുന്നു. ഇതോടെ ജാനിഖാന്റെ കുടുംബത്തെ വോട്ടർപട്ടികയിൽ നിന്നും മാറ്റുന്നതിന്
വേണ്ടി യുഡിഎഫിലെ മുസ്ലിംലീഗ് പ്രതിനിധി അപേക്ഷ നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് അനിതാ ജാനിഖാൻ പറഞ്ഞു. തങ്ങളുടെ കുടുംബം വർഷങ്ങളായി പായം പഞ്ചായത്തിലാണ് താമസിക്കുന്നതെന്നും മറ്റു രേഖകളെല്ലാം പായം പഞ്ചായത്തിലെ മേൽവിലാസത്തിൽ ആണെന്നും ഇവർ പറഞ്ഞു.

തന്റെ ഭർത്താവ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നപ്പോൾ കോൺഗ്രസിൽ ഉറച്ചുനിൽക്കാനായിരുന്നു താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ പാർട്ടി തന്നെ വിശ്വാസത്തിലെടുക്കാത്തവിധത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പിന്തുണയോടെ തന്റെയും കുടുംബത്തിന്റെയും വോട്ട് തളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്നും അനിത ജാനിഖാൻ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog