താക്കോൽ കൈമാറ്റം മൂന്നിന് : സുനിൽകുമാറിന് ഇനി അന്തിയുറങ്ങാം അടച്ചുറപ്പുള്ള വീട്ടിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

28Sep2020• രാമന്തളി മഹാത്മാ സ്മാരക കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സുനിൽകുമാറിന് നിർമിച്ചുനല്കുന്ന വീട്

രാമന്തളി: നിർധനനും രോഗിയുമായ സുനിൽകുമാറിന് ഇനി കുടുംബത്തോടൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. രാമന്തളി മഹാത്മ സ്മാരക കൾച്ചറൽ സെന്റർ സുമനസ്സുകളുടെ സഹായത്താടെ സുനിൽകുമാറിന് കൈത്താങ്ങായപ്പോൾ ഒരു ചെറുപ്പക്കാരന്റെ പാതിയിൽ നിലച്ചുപോയ ജീവിതാഭിലാഷമാണ് യാഥാർഥ്യമാകുന്നത്.

പാതിവഴിയിൽ നിർമാണം നിലച്ച വീടിനെക്കുറിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മഹാത്മ സ്മാരക കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ പൂർത്തികരിച്ചുകൊടുക്കുന്ന വീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ മൂന്നിന് രാവിലെ നടക്കും

വൃക്കരോഗം അലട്ടുമ്പോഴും രാമന്തളി പരത്തിക്കാട്ടെ സുനിൽകുമാർ എന്ന 52-കാരൻ സന്തോഷത്തിലാണ്. അടച്ചുറപ്പുള്ള വീട്ടിൽ ഇനി ഉറങ്ങാമല്ലോ.

രാമന്തളിയിലെ സന്നദ്ധസംഘടനയായ മഹാത്മ സ്മാരക കൾച്ചറൽ സെന്റർ വീടിന്റെ നിർമാണപ്രവൃത്തി പൂർത്തീകരിക്കാൻ മുന്നോട്ടുവന്നതാണ് സുനിൽകുമാറിന് തുണയായത്.

ആറുമാസംകൊണ്ട് മേൽക്കൂര വാർത്ത്, തേപ്പ്, ടൈൽ പതിക്കൽ അടക്കുള്ള അവസാന പ്രവൃത്തിയും പൂർത്തിയായി. ഭാര്യയും മകനുമടങ്ങുന്ന നിർധന കുടുംബാംഗമായ സുനിൽകുമാറിന് ഒൻപതുവർഷം മുമ്പാണ് വൃക്കരോഗം പിടിപ്പെട്ടത്. ഓട്ടോഡ്രൈവറായ സുനിൽകുമാർ ഇത്രയും കാലം സുമനസ്സുകളുടെ സഹായത്തിലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്ന്‌ ഡയാലിസസ് നടത്തി ജീവൻ നിലനിർത്തിവരുന്നത്. ലോക്ഡൗൺ കാലത്ത് ഡയാലിസിസിന് പോകാൻ വാഹനം ലഭിക്കാത്തതിനാൽ സുഹൃത്തിന്റെ ബൈക്കിന്‌ പിറകിലിരുന്ന് ആശുപത്രിയിൽ പോകവേ അപകടത്തിൽപ്പെട്ട് ഇരുകാലുകളിലും ഓപ്പറേഷൻ നടത്തേണ്ടിയും വന്നു.

വൃക്ക മാറ്റിവയ്ക്കാനുള്ള ഓപ്പറേഷന് 25 ലക്ഷത്തോളം രൂപ ചെലവുണ്ട്. രാമന്തളി മഹാത്മ സ്മാരക കൾച്ചറൽ സെന്ററിന്റെ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിലാണ് വീടിന്റെ താക്കോൽ കൈമാറ്റം നടക്കുക.

ഒക്ടോബർ മൂന്നിന് വീട്ടുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. താക്കോൽ കൈമാറും. മഹാത്മ സ്മാരക കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ.എം. തമ്പാൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗാന്ധിസ്മൃതിഭാഷണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി നിർവഹിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha