ഒളിവില്‍ കഴിയുന്നതിനിടെ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

ഒളിവില്‍ കഴിയുന്നതിനിടെ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി

money chain fraud case accused arrested

തൃശ്ശൂർ: ഒളിവിലിരുന്ന് ഓൺലൈൻ വഴി ഭക്ഷണം വരുത്തിയ പിടികിട്ടാപ്പുള്ളിയെ കുടുക്കി പോലീസ്. നൂറുകോടി രൂപയുടെ മണിചെയിൻ തട്ടിപ്പുകേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെയാണ് കോഴിക്കോട്ടുനിന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ കോനിപ്പറമ്പിൽ ശശികുമാർ (57) ആണ് അറസ്റ്റിലായത്.


ടിക്ക് ഇന്നോവേറ്റേഴ്സ് എന്ന കമ്പനിയുടെ പേരിലാണ് ഇയാൾ വർഷങ്ങൾക്കുമുമ്പ് മണിചെയിൻ തട്ടിപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 2014-ൽ 44 കേസുകളിലാണ് തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഗൾഫിൽനിന്ന് നാട്ടിലെത്തി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിയുടെ ഫോൺവിളികൾ പരിശോധിച്ചാണ് സ്ഥിരമായി വിളിച്ച നമ്പറുകളിലേയ്ക്ക് പോലീസ് അന്വേഷണം തിരിച്ചുവിട്ടത്. ആ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കുന്ന സ്ഥാപനത്തിന്റെ നമ്പറാണെന്ന് മനസ്സിലായത്. അങ്ങനെയാണ് ഭാര്യയും മകളുമായി കോഴിക്കോട് ഒളിച്ചുതാമസിച്ച വീട്ടിലേയ്ക്ക് ഈസ്റ്റ് സി.ഐ. പി. ലാൽകുമാർ, എ.എസ്.ഐ. സാജ് എന്നിവരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog