ചികിത്സകിട്ടാതെ വലഞ്ഞ യുവതി പ്രസവിച്ച കുഞ്ഞുങ്ങൾ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മഞ്ചേരി: മഞ്ചേരി മെഡിക്കൽകോളേജിൽനിന്ന്‌ റഫർചെയ്തശേഷം നിരവധി ആശുപത്രികളിൽ ചികിത്സതേടി അലഞ്ഞ യുവതിയുടെ ഗർഭസ്ഥശിശുക്കൾ മരിച്ചു.

കിഴിശ്ശേരി സ്വദേശിനിയായ 20-കാരിയുടെ ഒൻപതുമാസം ഗർഭാവസ്ഥയിലുള്ള ഇരട്ടക്കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽകോളേജിൽ മരിച്ചത്. പ്രസവത്തെത്തുടർന്ന് യുവതിയും ഗുരുതരാവസ്ഥയിലാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.കെ. ശൈലജ യുവതിയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് സംഭവം അന്വേഷിക്കുമെന്ന് ഉറപ്പുനല്കി.

ശനിയാഴ്ച പുലർച്ചെയാണ് വേദനയെത്തുടർന്ന് മഞ്ചേരി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. മുൻപ്‌ കോവിഡ് പോസിറ്റീവായ യുവതി 15-ന് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. കോവിഡ് ആശുപത്രിയായതിനാൽ ഒൻപതരയോടെ ആശുപത്രിയിൽനിന്ന്‌ കോഴിക്കോട് കോട്ടപ്പറമ്പിലെ ഗവ. ആശുപത്രിയിലേക്ക് റഫർചെയ്തു. എന്നാൽ നടപടികൾ പൂർത്തിയായപ്പോൾ പതിനൊന്നരയായി. കോഴിക്കോട് ആശുപത്രിയിലെത്തിയപ്പോൾ ഒ.പി.സമയം കഴിഞ്ഞിരുന്നു.

ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും ആന്റിജെൻ പരിശോധനാഫലം സ്വീകരിക്കില്ലെന്നും പി.സി.ആർ. ഫലം വേണമെന്നും അധികൃതർ നിർബന്ധംപിടിച്ചതായി യുവതിയുടെ ഭർത്താവ് പറയുന്നു. പിന്നീട് സ്വകാര്യ മെഡിക്കൽകോളേജിൽ ആന്റിജെൻ പരിശോധന നടത്തി. തുടർന്ന് വൈകീട്ട് ആറരയോടെയാണ് കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha