മന്ത്രി കെ.ടി ജലീൽ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവുമായി യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoനീണ്ടുനോക്കി :എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത് മന്ത്രി  മറച്ചുവെക്കുകയും 

പിന്നീട് മാധ്യമങ്ങളിൽ വന്നപ്പോൾ അംഗീകരിക്കുകയും ചെയ്തതിൽത്തന്നെ  

സ്വർണ്ണക്കടത്തിൽ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് 

എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നീണ്ടുനോക്കി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.


കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതെന്നും ഇത് കേരളത്തിന് അത്യധികം നാണക്കേട് ഉണ്ടാക്കുന്നത് ആണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. 


ഡി.സി.സി സെക്രട്ടറി പി.സി രാമകൃഷ്ണൻ 

പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രജീഷ് കുളങ്ങര,ബ്ലോക്ക്‌ പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ 

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകം, കോൺഗ്രസ്‌  ബ്ലോക് സെക്രട്ടറി ബിജു ഒളാട്ടുപുറം,ജിജോ, ഷെജീഷ് ടി സെബാസ്റ്റ്യൻ,  റെയ്സൺ കെ ജെയിംസ്, ബാബു കുമ്പളുങ്ങൽ, രെജീഷ് പൂത്തോട്ടം,  മേൽബിൻ  കല്ലടയിൽ, ജിജോ അറയ്ക്കൽ,  തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha