അനധികൃതമായി സൂക്ഷിച്ച ​ 8000 കിലോ റേഷനരി പിടികൂടി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

അനധികൃതമായി സൂക്ഷിച്ച ​ 8000 കിലോ റേഷനരി പിടികൂടി.

മാനന്തവാടി: കെല്ലൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച ​ 8000 കിലോ റേഷനരി പിടികൂടി. പൊതുപ്രവര്‍ത്തകരും ചുമട്ടുതൊഴിലാളികളും ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ അരി പിടികൂടിയത്.റേഷനരി സ്വകാര്യകമ്ബനിപ്പേരുകളില്‍ ചാക്കുകളില്‍ മാറ്റിനിറച്ച നിലയിലും കണ്ടെത്തി.

മാനന്തവാടി കെല്ലൂര്‍ മൊക്കം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന്​ റേഷന്‍ കടയിലേക്ക് കൊണ്ടുപോയ അരി കയറ്റിയ വാഹനത്തെ പിന്തുടര്‍ന്ന പ്രാദേശിക ചുമട്ടുതൊഴിലാളികളും പൊതുപ്രവര്‍ത്തകരുമാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ അരി ഇറക്കിയത്​ ക​െണ്ടത്തിയത്​.

സ്വകാര്യ അരിക്കമ്ബനിയുടെ നൂറിലേറെ ചാക്കുകളില്‍ റേഷനരി നിറച്ച്‌ സൂക്ഷിച്ച നിലയിലാണ്​.

റേഷനരി മറിച്ചു വില്‍ക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന്​ കരുതുന്നു. പൊതു പ്രവര്‍ത്തകന്‍ മുസ്തഫ മൊക്കത്തി​െന്‍റ നേതൃത്വത്തില്‍ നാട്ടുകാര്‍ അരി പിടികൂടിയ വിവരം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ്​ ഉദ്യോഗസ്​ഥര്‍ എത്തിയത്​.

കാര്യമായ നടപടികളെടുക്കാത്തതിനെ തുടര്‍ന്ന്​ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് പനമരത്തുനിന്ന്​ പൊലീസെത്തി പ്രതിഷേധക്കാരുമായും സിവില്‍ സപ്ലൈസ് മേധാവികളുമായി ചര്‍ച്ച നടത്തിയാണ്​ പ്രതിഷേധം അവസാനിപ്പിച്ചത്. ഗോഡൗണ്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാമെന്നും സംശയത്തി​െന്‍റ നിഴലിലുള്ള എ.ആര്‍.ഡി 35, 40 നമ്ബര്‍ ​േഷാപ്പുകളിലെ സ്​റ്റോക്ക് പരിശോധിച്ച്‌ തുടര്‍ നടപടികളെടുക്കുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ പി. ഉസ്മാന്‍ ഉറപ്പുനല്‍കി. താലൂക്ക് സപ്ലൈ ഓഫിസര്‍ റഷീദ് മുത്തുക്കുടി, ആര്‍.ഐ മാരായ ജോഷി മാത്യു, എസ്.ജെ. വിനോദ്, പി. സീമ എന്നിവരാണ് സ്ഥലത്തെത്തിയത്.

അരി കണ്ടെത്തിയ സ്ഥലം ഭക്ഷ്യ ഭദ്രത കമീഷന്‍ അംഗം എം. വിജയലക്ഷ്മി സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.സമീപത്തെ കടകളിലും സിവില്‍ സപ്ലൈസ് ഗോഡൗണിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുമുമ്ബും മാനന്തവാടി താലൂക്കില്‍ റേഷന്‍ തിരിമറി ക​െണ്ടത്തിയിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog