നിയസഭാ സാമാജികത്വത്തിന്റെ 50 വർഷ നിറവിൽ നിൽക്കുന്ന മുൻ മുഖ്യമന്ത്രിശ്രീ ഉമ്മൻചാണ്ടിക്ക് ആറളം യൂത്ത് കോൺഗ്രസ് കൂട്ടായ്മയുടെ സ്നേഹാദരവ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

നിയസഭാ സാമാജികത്വത്തിന്റെ 50 വർഷ നിറവിൽ നിൽക്കുന്ന മുൻ മുഖ്യമന്ത്രിശ്രീ ഉമ്മൻചാണ്ടിക്ക് ആറളം യൂത്ത് കോൺഗ്രസ് കൂട്ടായ്മയുടെ സ്നേഹാദരവ്

നിയസഭാ സാമാജികത്വത്തിന്റെ 50 വർഷ നിറവിൽ നിൽക്കുന്ന മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ പകരംവെക്കാനില്ലാത്ത ജനകീയനേതാവുമായ ശ്രീ ഉമ്മൻചാണ്ടിക്ക് ആറളം യൂത്ത് കോൺഗ്രസ് കൂട്ടായ്മയുടെ സ്നേഹാദരവും , സുവർണ്ണ ജൂബിലി ദിനതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ആറളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'സുവർണ്ണ ജൂബിലി ക്വിസ് 2020' എന്ന പേരിൽ ക്വിസ് മത്സരവും നടത്തി .സ്നേഹാദരവ് ചടങ്ങ് ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു . നൗഫൽ ആറളം അധ്യക്ഷതയും , പടിയൂർ ദാമോദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും നടത്തി . ജില്ല കോൺഗ്രസ് സെക്രട്ടറി കെ വേലായുധൻ വി ടി തോമസ് മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് സോനു പാർലമെന്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ അക്കാനശ്ശേരി ജോഷി പാലമറ്റം കെ ജെ തോമസ് യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം പ്രസിഡന്റ് വിൽസൻ ശ്രീ നാസർ പി പി അബൂബക്കർ റെനീഫ് പി പി സുബൈർ ജലീൽ ഷെഫീക്ക് കെപി റഹീസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത പരിപാടി പൂർണമായും ഓൺലൈൻ വഴിയായിരുന്നു .. ക്വിസ് മത്സര വിജയികൾ ഒന്നാം സ്ഥാനം യൂനുസ് അയ്യപ്പൻകാവ് രണ്ടാം സ്ഥാനം മുനീർ സി ആറളം ജയശങ്കർ കൊല്ലം ആയിഷ കെ പി ആറളം മൂന്നാംസ്ഥാനവും പങ്കെടുത്തും

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog