കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ 232പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ മാര്‍ക്കറ്റ് അടയ്ക്കും.
പുറത്ത് നിന്നുള്ള കുറച്ച്‌ പേര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയിലാണ് കോഴിക്കോട് ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ കണക്ക്. 

തിങ്കളാഴ്ച 545 പേര്‍ക്കും, ചൊവ്വാഴ്ച 394 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പാളയം മാര്‍ക്കറ്റില്‍ മാത്രം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ വന്നതോടെ കോഴിക്കോട്ടെ രോഗികളുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനവുണ്ടാവാനും സാധ്യതയുണ്ട്.
പാളയം മാര്‍ക്കറ്റില്‍ രോഗ ബാധതയുണ്ടായതോടെ മാര്‍ക്കറ്റ് അടച്ചിടും. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രം 113 പേര്‍ക്ക് രോഗം ബാധിച്ചതോടെ മാര്‍ക്കറ്റ് അടച്ചിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog