കാറുകളില്‍ 205 കിലോ കഞ്ചാവ് കടത്താന്‍ ശ്രമം; 2പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഒരാള്‍ രഞ്ജിത്ത് വധക്കേസിലെയും കണ്ണാടി ഷാജി വധക്കേസിലെയും പ്രതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 September 2020

കാറുകളില്‍ 205 കിലോ കഞ്ചാവ് കടത്താന്‍ ശ്രമം; 2പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഒരാള്‍ രഞ്ജിത്ത് വധക്കേസിലെയും കണ്ണാടി ഷാജി വധക്കേസിലെയും പ്രതി


205 കിലോ കഞ്ചാവ് കാറുകളില്‍ കടത്താന്‍ ശ്രമിക്കവെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പിടിയില്‍. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. മെഡിക്കല്‍ കോളജ് സ്വദേശി ജോയി, വഞ്ചിയൂര്‍ സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ഇതില്‍ സുരേഷ് രഞ്ജിത്ത് വധക്കേസിലെയും കണ്ണാടി ഷാജി വധക്കേസിലെയും പ്രതിയാണ്.

ആന്ധ്രയില്‍ നിന്നാണ് തിരുവനന്തപുരത്തേക്കു കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവുമായി വന്ന കാറിനെ എക്സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംക്ഷനു സമീപം വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു.


ഇതിനിടെ കാര്‍ ഡിവൈഡറിലിടിച്ചു നിന്നപ്പോള്‍ എക്സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ മല്‍പിടുത്തത്തിലൂടെയാണ് രണ്ടു പ്രതികളെയും കീഴടക്കിയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സിഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog