നാട്ടിലുള്ള വിദേശികള്‍ക്ക് സെപ്തംബര്‍ 15 മുതല്‍ സൗദിയിലേക്ക് മടങ്ങാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

റിയാദ്- റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സെപ്തംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും അന്നുമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് രാജ്യത്തേക്ക് പ്രവേശിക്കേണ്ടത്. 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തണംകോവിഡ് ലോക്ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. പദ്ധതിയുടെ വിശദാംശങ്ങൾ മലയാളം ന്യൂസ് അപ്‌ഡേറ്റ് ചെയ്യും.


UPDATE


ജനുവരി ഒന്നിന് ശേഷമേ അതിര്‍ത്തികള്‍ പൂര്‍ണമായി തുറക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് ജനുവരി1 ന് ഒരു മാസം മുമ്പ് മാത്രമേ കൃത്യമായ തിയതി അറിയിക്കുകയുള്ളൂ

ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടാമായി ആരംഭിക്കും.

ചില രാജ്യങ്ങളില്‍ കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ചതിന്റെയും മറ്റു ചില രാജ്യങ്ങളില്‍ രോഗ വ്യാപനം രൂക്ഷമായതിനാലുമാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha