തെരഞ്ഞെടുപ്പ് ; 12 ഗ്രാമപ്പഞ്ചായത്തുകളിൽ സംവരണ വാർഡുകളായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 September 2020

തെരഞ്ഞെടുപ്പ് ; 12 ഗ്രാമപ്പഞ്ചായത്തുകളിൽ സംവരണ വാർഡുകളായി

29Sep2020വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് കണ്ണൂർ കളക്ടറേറ്റിൽ ആരംഭിച്ചപ്പോൾ

കണ്ണൂർ: വരുന്ന തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്തുകളിലെ പട്ടികജാതി-വർഗ, സ്ത്രീസംവരണ വാർഡുകൾ നിശ്ചയിക്കാൻ നറുക്കെടുപ്പ് കളക്ടറേറ്റിൽ തുടങ്ങി. തിങ്കളാഴ്ച 12 പഞ്ചായത്തുകളിലേത് നിശ്ചയിച്ചു. കളക്ടർ ടി.വി.സുഭാഷാണ് നറുക്കെടുത്തത്.

ഇരട്ടയക്കം വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ ജനറൽ വാർഡുകൾ ഇത്തവണ സ്ത്രീ സംവരണമാകും. ഒറ്റയക്കത്തിൽ അവസാനിക്കുന്നവയിൽ കഴിഞ്ഞ തവണത്തെ ജനറൽ വാർഡുകൾ സ്ത്രീസംവരണമാകുന്നതിനുപുറമെ കഴിഞ്ഞതവണ സ്ത്രീസംവരണമായിരുന്നവയിൽനിന്ന് ഒന്ന് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. സ്ത്രീസംവരണം 50 ശതമാനത്തിൽ കുറയാൻ പാടില്ലാത്തതുകൊണ്ടാണിത്.

ചൊവ്വാഴ്ച 21 പഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടക്കും. അടുത്ത തിങ്കളാഴ്ച രാവിലെയാണ് ബ്ലോക്ക് പഞ്ചായത്തുകളുടേത്. ജില്ലാ പഞ്ചായത്തിന്റേത് വൈകീട്ട് നാലിന് നടക്കും. ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ അബ്ദുൾനാസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ജെ.അരുൺ, സൂപ്രണ്ട് കെ.ചന്ദ്രശേഖരൻ തുടങ്ങിയവർ നടപടികൾ നിയന്ത്രിച്ചു.

തിങ്കളാഴ്ച നിശ്ചയിക്കപ്പെട്ട ഗ്രാമപ്പഞ്ചായത്തുകൾ

കരിവെള്ളൂർ പെരളം: സ്ത്രീ സംവരണം (വാർഡ് പേര് ക്രമത്തിൽ)- 1.വടക്കുമ്പാട്, 2.പാലക്കുന്ന്, 4.കൂക്കാനം,7. കൊഴുമ്മൽ, 9. പെരളം, 10. സൗത്ത് മണക്കാട്, 12.കുണിയൻ കിഴക്കേക്കര, 13. കുണിയൻ പടിഞ്ഞാറ്. പട്ടികജാതി സംവരണം-3. വടക്കേ മണക്കാട് (നറുക്ക്).
എരമം കുറ്റൂർ: സ്ത്രീ-1. എരമം, 2. രാമപുരം, 4. ഓലയമ്പാടി, 7. കക്കറ, 9. വെള്ളോറ, 10. പെരുമ്പടവ്, 11. കരിപ്പാൽ, 14. തുമ്പത്തടം, 6. പെരുവാമ്പ. പട്ടികജാതി-15. മാതമംഗലം.

പെരിങ്ങോം വയക്കര: സ്ത്രീ-1. വള്ളിപ്പിലാവ്, 2. പാടിയോട്ടുചാൽ, 3. പാടിയോട്ടുചാൽ തെക്ക്, 7. പെടേന, 8. പെരിങ്ങോം തെക്ക്, 10. പെരിന്തട്ട വടക്ക്, 11. പെരിന്തട്ട തെക്ക്, 16. വയക്കര. പട്ടികജാതി-15. പെരിങ്ങോം വടക്ക്.

കാങ്കോൽ ആലപ്പടമ്പ്: സ്ത്രീ-1. ഏറ്റുകുടുക്ക, 5. വടവന്തൂർ, 7. ആലക്കാട്, 9.കരിങ്കുഴി, 11. താഴേക്കുരുന്ത്, 12. കാങ്കോൽ, 14. കക്കിരിയാട് . പട്ടികജാതി-13. പാപ്പരട്ട.

കൊളച്ചേരി: സ്ത്രീ-6. പെരുമാച്ചേരി, 9. കായച്ചിറ, 10. ചേലേരി, 12. കാരയാപ്പ്‌, 13. ചേലേരി സെൻട്രൽ, 14. വളവിൽ ചേലേരി, 16. കൊളച്ചേരി പറമ്പ്, 17. പാട്ടയം. 11. നൂഞ്ഞേരി (നറുക്ക്). പട്ടികജാതി-5. കൊളച്ചേരി.

മുണ്ടേരി: സ്ത്രീ-1. മുണ്ടേരി, 3. കച്ചേരിപ്പറമ്പ്, 6. കുടുക്കിമൊട്ട, 9.തലമുണ്ട, 10.തറ്റിയോട്, 11. മൗവഞ്ചേരി, 12. കുളത്തുവയൽ, 14.അയ്യപ്പൻമല, 17. പന്നിയോട്ട്, 18. മാവിലച്ചാൽ. പട്ടികജാതി-8. പാറോത്തുംചാൽ.

കടമ്പൂർ: സ്ത്രീ-5.ഓരിക്കറ, 8. മണ്ടൂൽ, 9.എടക്കാട് പടിഞ്ഞാറ്, 11.കണ്ണാടിച്ചാൽ, 12.ആഡൂർ സെൻട്രൽ, 13. പൊന്നേരി പടിഞ്ഞാറ്, 1. പൊന്നേരി (നറുക്ക്). പട്ടികജാതി-7. കടമ്പൂർ സെൻട്രൽ.
ചെമ്പിലോട്: സ്ത്രീ-1. ചെമ്പിലോട് വടക്ക്, 5. കണയന്നൂർ, 6. മിടാവിലോട്, 8. കക്കോത്ത്, 9. വെള്ളച്ചാൽ, 13. കോയ്യോട്‌ സെൻട്രൽ, 15.തന്നട, 16. ചാല തെക്ക്, 17. ചാല വടക്ക്, 14. കോയ്യോട്‌ തെക്ക് (നറുക്ക്). പട്ടികജാതി-3. മൗവഞ്ചേരി.

പെരളശ്ശേരി: സ്ത്രീ-1.പൊതുവാച്ചേരി, 2. മുണ്ടയോട്, 3. കുഴിക്കിലായി, 6. ബാവോട് കിഴക്ക്, 7. കിലാലൂർ, 12. മുണ്ടലൂർ, 16. ഒടുങ്ങോട്, 17. മാവിലായി, 18. കീഴറ.

ചെറുപുഴ: സ്ത്രീ-1.കൊല്ലാട, 3. കോലുവള്ളി, 4. ചുണ്ട, 7. കരിയിക്കാറ, 11. ചട്ടിവയൽ, 14. എയ്യങ്കല്ല്, 17.മഞ്ഞക്കാട്, 18. കാക്കയംചാൽ, 19. കുണ്ടംതടം, 10. കോഴിച്ചാൽ (നറുക്ക്). പട്ടികജാതി-13. തിരുമേനി. പട്ടികവർഗം-16.പാറോത്തുംനീർ.

രാമന്തളി: സ്ത്രീ-2. വടക്കുമ്പാട് കിഴക്ക്, 3. കൊവ്വപ്പുറം കിഴക്ക്, 4.കുന്നത്തെരു രാമന്തളി, 6.കാരന്താട്, 7. ഏഴിമല, 8.കുന്നരു സെൻട്രൽ, 13.രാമന്തളി സെൻട്രൽ, 5. കല്ലേറ്റിൻകടവ് (നറുക്ക്). പട്ടികജാതി-12.എട്ടിക്കുളം മൊട്ടക്കുന്ന്.

കുഞ്ഞിമംഗലം: സ്ത്രീ-1.എടാട്ട്, 5. കിഴക്കണി, 7. പാണാച്ചിറ, 8. അങ്ങാടി, 9. തലായി, 10. തെക്കുമ്പാട്, 14. വടക്കുമ്പാട്. പട്ടികജാതി-6. മല്ലിയോട്ട്.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog