12 കോടിയുടെ തിരുവോണം ബമ്ബര്‍ ഫലം പ്രഖ്യാപിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

12 കോടിയുടെ തിരുവോണം ബമ്ബര്‍ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് കാല പ്രതിസന്ധിയ്ക്കിടയിലും നല്ല രീതിയില്‍ വിറ്റഴിച്ച ഈ വര്‍ഷത്തെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. BR 75 TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം BR75 T A 738408 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനം BR75 T B 474761 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നു. ആവശ്യക്കാര്‍ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ കൂടി അടിയന്തരമായി അച്ചടിച്ച്‌ വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകള്‍ കഴിഞ്ഞ ദിവസവും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

ഇന്നു (സെപ്റ്റംബര്‍ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് തിരുവോണം ബമ്ബറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.


കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്ബറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2017ല്‍ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്ബറിന്റെ നിലവിലെ റെക്കോര്‍ഡ് വില്‍പന.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog