ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഇത്തവണത്തെ മൺസൂൺ സീണണിലെ 11-ാമത്തെ ന്യൂനമർദ്ദം; കേരളത്തില്‍ മഴ കനക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

New Low pressure in Bengal sea

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ മൺസൂൺ സീണണിലെ 11-ാമത്തെ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്.

ന്യൂനമർദ്ദമുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. ഇത് അടുത്ത ദിവസത്തിനുള്ളിൽ കരയിലേക്ക് കയറുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ന്യൂനമർദ്ദത്തിന് പുറമെ ആന്ധ്രാപ്രദേശിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അടുത്ത മൂന്നുദിവസത്തേക്ക് കേരളം, കർണാടക, കൊങ്കൺ- ഗോവ മേഖലകളിൽ വ്യാപക മഴ തുടരും.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha