തിരുവോണദിനത്തിൽ അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്ത് കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ : തിരുവോണദിനത്തിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ 100 വയോധികരായ അമ്മമാർക്ക് കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്തു. കോൺഗ്രസ്സ് രക്തസാക്ഷി ശുഹൈബ് എടയന്നൂരിന്റെ കുടുംബത്തിന് ഓണക്കോടി നൽകി കൊണ്ട്  ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫർസിൻ മജീദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പരിധിയിലെ വോട്ട് ചാലഞ്ച് വിജയികളായ മെബിൻ പീറ്റർ, അഷ്‌റഫ്‌ എളമ്പാറ എന്നിവർക്കുള്ള ഉപഹാരം യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സുധീപ് ജെയിംസ് കൈമാറി. മികച്ച യൂത്ത് കെയർ വോളണ്ടിയർക്കുള്ള അംഗീകാരം രാജേഷ് കയനിക്ക് ഡി.സി.സി സെക്രട്ടറി വി.ആർ ഭാസ്ക്കരൻ നൽകി. സുരേഷ് മാവില, വിനീഷ് ചുള്ളിയാൻ, കെ. പ്രശാന്തൻ, കെ.സി.ബൈജു, ദീപേഷ് എടയന്നൂർ, സി.പി ശ്രീപ്രസാദ്‌, സുരേഷ് ബാബു, ആർ.കെ നവീൻ കുമാർ, എ.കെ സതീശൻ, ബിലാൽ ഇരിക്കൂർ, ജസീല.സി, കെ.റിയാസ്, നിസാം എടയന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha