പേരാവൂരിൽ എക്സൈസംഘത്തിന്റെ വൻ ചാരായ വേട്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ   50 ലിറ്റർ ചാരായവും  200 ലിറ്റർ വാഷും  പിടികൂടി. 
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകുന്നേരം പേരാവൂർ  എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യാത്തിന്റെ നേതൃത്വത്തിൽ  നടത്തിയ റെയ്‌ഡിലാണ്  പേരാവൂർ വെള്ളർവള്ളി പൊതു ശ്മശാനം  ഭാഗത്ത്‌ നിന്നും ഇവ പിടികൂടിയത്.  25 ലിറ്ററിന്റെ രണ്ട് കന്നാസുകളിലായി ചാരായവും 100 , 50 , 25 ലിറ്റർ പ്ലാസ്റ്റിക് ബാരലുകളിലായി  വാഷും  കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു . 
വെള്ളർവള്ളി വില്ലേജിൽ  പൊതു സ്മശാനത്തോട് ചേർന്ന കുറ്റിക്കാട്ടിലാണ്  വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. പ്രതിയെക്കുറിച്ചുള്ള വ്യക്തമായ  സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും  അടുത്തദിവസം തന്നെ അറസ്റ്റ് നടപടികൾ ഉണ്ടാവുമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു.  
 എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ  പി. സി. ഷാജി, എൻ. പത്മരാജൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി. ദിനേശൻ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ. എ. ഉണ്ണിക്കൃഷ്ണൻ, പി. കെ. സജേഷ്,  പി.ജി. അഖിൽ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha