കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനായിരം കടന്നു , ജില്ലയില്‍ കടുത്ത ജാഗ്രത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കണ്ണൂര്‍ ജില്ലയില്‍ വീണ്ടും പതിനായിരം കടന്നു. 10390 പേരാണ് ഇപ്പോള്‍ വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 48 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 80 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരും വീടുകളില്‍ 10209 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9413 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8927 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8406 എണ്ണം നെഗറ്റീവാണ്. 486 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 124 പേര്‍ രോഗികളായി തുടരുന്നുമുണ്ട്. ഇതില്‍ കോഴിക്കോട്-രണ്ട്, കാസര്‍കോട്-ഒമ്ബത്, ആലപ്പുഴ- ഒന്ന്, തൃശൂര്‍-ഒന്ന്, മലപ്പുറം-ഒന്ന് എന്നിങ്ങനെയാണ് ഇതര ജില്ലക്കാരായ രോഗികള്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha