പ്രശസ്ത ഛായാഗ്രാഹകൻ ബി. കണ്ണൻ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ്രശസ്ത ഛായാഗ്രാഹകൻ ബി. കണ്ണൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാരതിരാജ സിനിമകളിലൂടെ ശ്രദ്ധേയനായ ബി.കണ്ണൻ തമിഴ്, തെലുഗ്, മലയാളം ഭാഷകളിലായി അമ്പതോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. 40 ചിത്രങ്ങളിൽ ഭാരതിരാജയോടൊപ്പം സഹകരിച്ച ഇദ്ദേഹം 'ഭാരതിരാജാവിൻ കൺകൾ' എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച് പുറത്തിറക്കിയത്. 1978 മുതൽ സിനിമകളിൽ സജീവമായ കണ്ണന്‍ അഞ്ച് മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ എന്നീ മലയാള സിനിമകളുടെ ഛായാഗ്രഹണമാണ് ബി.കണ്ണന്‍ നിര്‍വ്വഹിച്ചത്. ഒരു നടിഗൈ നാടകം പാർക്കിറാൽ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം. 2001ൽ കടൽപൂക്കള്‍ എന്ന സിനിമയിലൂടെ ശാന്താറാം പുരസ്കാരവും. അലൈകള്‍ ഒയ്‍വത്തില്ലൈ, കൺഗള്‍ കൈത് സെയ് എന്നീ സിനിമകളിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

സംവിധായകൻ എ. ഭിംസിങിന്‍റെ മകനും എഡിറ്റര്‍ ബി.ലെനിന്‍റെ സഹോദരനുമാണ് കണ്ണൻ. ഭാര്യ-കാഞ്ചന. മക്കള്‍- മധുമതി, ജനനി .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha