മരുതായി കിളിയങ്ങാടിൽ സുഭിക്ഷം പദ്ധതിയിൽ കൃഷിയിറക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





മട്ടന്നൂർ: നാട്ടുകാരുടെ കൂട്ടായ്മയിൽ ഒരുതുണ്ട് വയൽ പോലും തരിശിടാതെ മരുതായിയിലെ പാടശേഖരങ്ങൾ. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കർഷകസംഘവും കർഷകത്തൊഴിലാളി യൂണിയനുമാണ് മരുതായി മേഖലയിലെ 48 വയലുകളിൽ കൃഷിയിറക്കിയത്. കിളിയങ്ങാട് വയലിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ അനിത വേണുവും വൈസ് ചെയർമാൻ പി.പുരുഷോത്തമനും നടീൽ ഉദ്ഘാടനംചെയ്തു.സമീപപ്രദേശത്തെ 47 വയലുകളിൽ ജനപ്രതിനിധികളും കർഷകസംഘം, കർഷകത്തൊഴിലാളി പ്രവർത്തകരും ചേർന്ന് ഞാറ് നട്ടു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.സി.മനോജ്, നഗരസഭാ കൗൺസിലർമാരായ സി. വി.ശശീന്ദ്രൻ, ഷാഹിന സത്യൻ, ഒ.സജീവൻ, പി.രാജിനി, വി.ഹുസൈൻ, ബിന്ദു പറമ്പൻ, എം.സുജാത എന്നിവർ പങ്കെടുത്തു.

കിളിയങ്ങാട്ടെ രണ്ടര ഏക്കറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 235 പേർ പങ്കെടുത്താണ് മൂന്നുമണിക്കൂർ കൊണ്ട് നടീൽ പൂർത്തീകരിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ കെ.കുഞ്ഞിക്കൃഷ്ണൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha