കൊവിഡ് ബാധിതര്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരേണ്ട: ഉത്തരവ് കേന്ദ്ര നിര്‍ദേശ പ്രകാരമെന്ന് ആരോഗ്യമന്ത്രി; അന്തിമ തീരുമാനം മറ്റന്നാള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവരില്‍ രോഗമുള്ളവര്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരേണ്ടെന്ന ഉത്തരവിനോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നടപടിയെ ന്യായീകരിക്കുകയാണ് ആരോഗ്യ മന്ത്രി.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന ഉത്തരവ് കേന്ദ്ര നിര്‍ദേശ പ്രകാരം മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനം ഒന്നും കെട്ടിയേല്‍പ്പിച്ചതല്ല. എന്നാല്‍ കൊവിഡ് ഒരു മഹാമാരിയായതിനാല്‍ പരിശോധന നടത്തിതന്നെ പ്രവാസികള്‍ തരിച്ചെത്തണമെന്നതാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മറ്റന്നാള്‍ ഉണ്ടാകും. കേന്ദ്രനിര്‍ദേശം കൂടി പരിഗണിച്ചാവും തീരുമാനമുണ്ടാവുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം തീരുമാനമുണ്ടാകും.
പ്രവാസികളെ നാട്ടിലേക്കു തിരിച്ചെത്തിക്കണമെന്ന കാര്യത്തില്‍ ഇന്ത്യയില്‍ നിന്നാദ്യമായി ശബ്ദമുയര്‍ത്തിയത് കേരള സര്‍ക്കാരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ പ്രധാനമമന്ത്രിക്കു കത്തെഴുതി. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ നിരന്തരം ഓര്‍മിപ്പിക്കുകയും ചെയ്തതിന്റെ ഫലമായാണ് കേന്ദ്രം നിലപാട് സ്വീകരിച്ചതെന്നകാര്യം ആരും മറന്നു പോകരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കൊവിഡ് മഹാമാരിയാണ്. നിയന്ത്രണം ഉണ്ടായേ മതിയാകൂ. രോഗവ്യാപനം തടയാനാണ് പരിശോധ വേണമെന്ന് ആവശ്യപ്പെടുന്നത്. വിദേശങ്ങളില്‍ അത്തരം സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. അതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിവിധ സംഘടനകളും സ്ഥാപനങ്ങളും പ്രവാസികള്‍ക്കായി ഒരുക്കിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ 20 മുതല്‍ നടപടി കര്‍ശനമാക്കുകയാണെന്നാണ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
വിദേശത്ത് നിന്നെത്തുന്ന പ്രവാസികളിലാണ് കൂടുതലും രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും രോഗമുള്ളവര്‍ വന്നാല്‍ അത് സംസ്ഥാനത്തിന് ഭീഷണിയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൊവിഡ് പോസിറ്റീവ് ആയവരെ കൊണ്ടുവരരുതെന്ന് ചാര്‍ട്ടേഡ് വിമാനം ഒരുക്കുന്ന പ്രവാസി സംഘടനകള്‍ക്കും ഇളങ്കോവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കൊവിഡ് പോസിറ്റീവ് ആയ രോഗിക്ക് സംസ്ഥാനത്ത് മറ്റു ചികിത്സകള്‍ വേണമെങ്കില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാമെന്നും അതിന് സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
വിദേശ രാജ്യങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ 460ഓളം ചാര്‍ട്ടേഡ് വിമാനങ്ങളാണ് അനുമതി കാത്തിരിക്കുന്നത്. എറ്റവും കൂടുതല്‍ വിമാനങ്ങള്‍ അറബ് രാജ്യങ്ങളില്‍ നിന്നാണ്.
ഇറ്റലി, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ കൊവിഡില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം കൈയില്‍ കരുതണമെന്ന് കഴിഞ്ഞ മാര്‍ച്ച് 12ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് കൊവിഡ് പോസിറ്റീവായ പ്രവാസികളെ സംസ്ഥാനത്ത് കാലുകുത്തിക്കില്ലെന്ന് നിലപാടെടുത്തത്. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha