കണ്ണൂരിൽ മാധ്യമ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ മാധ്യമ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ. ടി വി സുഭാഷ് അറിയിച്ചു.  ആളുകളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കണം എന്നും ഇത് മായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പ്രസ്സ് ക്ലബ് പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തിയതുമായി ബന്ധപെട്ടു കൊണ്ട് ഫേസ്ബുക്ക്‌ വഴിയാണ് കളക്ടർ  കാര്യങ്ങൾ അറിയിച്ചത്. 
കണ്ണൂരിലെ മാധ്യമ പ്രവർത്തകർ നന്നായി ശ്രദ്ധിക്കണേ! 

കൊവിഡിനറില്ല വ്യത്യാസങ്ങളൊന്നും

കൊവിഡ് മൂലം കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധിച്ചു കാണുമല്ലോ. Co - Morbidity ഉള്ള കേസ്സുകളിലാണ് കേരളത്തിൽ സംഭവിച്ച എല്ലാ മരണങ്ങളും കണ്ടിട്ടുള്ളത്.മറ്റ് രോഗങ്ങൾ ഉള്ളവർ റിവേഴ്സ് ക്വാറൻ്റയിൽ ചെയ്യേണ്ടതിൻ്റെ പ്രധാന്യം ഇതുകൊണ്ടാണ് ഊന്നിപ്പറയുന്നത്. അത്തരം ആളുകൾക്ക് കൊവിഡ് ബാധിച്ചാൽ മരണസാധ്യത കൂടുതലാണ് എന്നു വേണം കരുതാൻ.

ആദ്യ കൊവിഡ് കേസ്സ് റിപ്പോർട്ട് ചെയ്ത് ആദ്യഘട്ടത്തിൽ കാര്യമായ കേസ്സുകൾ ഇല്ലാതിരുന്ന തൃശൂരും പാലക്കാടും മലപ്പുറ വുമെല്ലാം  കാസറഗോടിനും കണ്ണൂരിനും കൂടുതൽ Active കേസ്സുകളുള്ള ജില്ലകളായിരിക്കുന്നു. പ്രതിരോധവും ജാഗ്രതയും കൂടുതൽ ആവശ്യമുള്ള സമയം. കക്ഷിഭേദമില്ലാതെ എല്ലാവരും അശ്രദ്ധമൂലം ഈ രോഗം സ്വയവും മറ്റുള്ളവർക്കും പകരാതിരിക്കാൻ സാദാ ശ്രദ്ധിക്കേണ്ട സമയമാണ്.സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നവർക്ക് മധ്യമ പ്രവർത്തകർക്ക് കോവിഡ് പകരില്ല എന്ന് കൊവിഡ് ആരോടോ ഉറപ്പുകൊടുത്തതുപ്പോലെയാണ് ചിലരുടെ പ്രവൃത്തി. കണ്ണൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റിൻ്റെ കുറിപ്പ് അവസാനിക്കുന്നത് കാണുക:

സഹപ്രവർത്തകരെ ,
ജില്ല കലക്ടർ ടി.വി. സുഭാഷ് അൽപം മുമ്പ് വിളിച്ചിരുന്നു. മാധ്യമ പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ചെന്ന മാധ്യമ പ്രവർത്തകർ നിയന്ത്രണങ്ങളെല്ലാം മറന്നുവെന്നും നേരിട്ട് നിർദേശിച്ചിട്ടും കേട്ടില്ല ....

കോവിഡ് കാലത്ത് പ്രതികൂല സാഹചര്യത്തിലും വാർത്തകൾ തേടിയിറങ്ങാൻ നാം നിർബന്ധിതരാണ്. എന്നാൽ സ്വന്തം സുരക്ഷയും സാമൂഹത്തെ കുറിച്ചുള്ള കരുതലും നാം മറന്നു കൂട. കോവിഡ്   പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് സമൂഹത്തിന് മാതൃകയാകേണ്ടവരാണ് നാം മാധ്യമ പ്രവർത്തകർ. ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമല്ലോ..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha