പയ്യാവൂർ പുഴയിൽ ഒഴുക്കിൽ പെട്ട മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ശ്രീ​ക​ണ്​​ഠ​പു​രം(കണ്ണൂർ): പ​യ്യാ​വൂ​ര്‍ പു​ഴ​യി​ൽ പാ​റ​ക്ക​ട​വ് കൂ​ട്ടു​പു​ഴ ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ മൂ​ന്ന് യു​വാ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​രി​ക്കൂ​ര്‍ പ​യി​സാ​യി സ്വ​ദേ​ശി ഇ​ട​ച്ചേ​രി താ​ഴ​ത്ത് മ​നീ​ഷ് (20), വ​ഞ്ചി​യ​ത്തെ വി.​സി. സ​നൂ​പ് (20), പൈ​സ​ക്ക​രി​യി​ലെ പാ​ത്തി​ക്കു​ള​ങ്ങ​ര അ​രു​ണ്‍ സ​ജി (20) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്​​ച ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ക്കൊ​പ്പ​മെ​ത്തി​യ പ​യ്യാ​വൂ​ര്‍ പു​ത്ത​ന്‍പു​ര​യി​ല്‍ അ​ജി​ത്ത് രാ​ജ​ന്‍ കു​ളി​ക്കാ​നി​റ​ങ്ങാ​ത്ത​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് കു​ളി​ക്കു​ന്ന​തി​നിടെ ചു​ഴി​യി​ൽ​പെ​ട്ട് മൂ​ന്നു​പേ​രും മു​ങ്ങി​ത്താ​ഴ്ന്ന​ത്. രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ, അ​പ​ക​ട​ത്തി​ല്‍പെ​ട്ട സ്ഥ​ല​ത്തു​നി​ന്നും 150 മീ​റ്റ​ര്‍ താ​ഴെ​ മ​നീ​ഷി‍​െൻറ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്​​ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ണ്ടെ​ത്തി. വൈ​കീ​ട്ട്​ അ​ഞ്ച് മ​ണി​യോ​ടെ​ മ​റ്റ് ര​ണ്ടു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ശ്രീ​ക​ണ്​​ഠ​പു​രം പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ് ന​ട​ത്തി​യ മ​നീ​ഷി‍​െൻറ മൃ​ത​ദേ​ഹം വ​ണ്ണാ​യി​ക്ക​ട​വി​ലെ അ​മ്മ​യു​ടെ ത​റ​വാ​ട്​ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു. മ​റ്റു ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്​​ച സം​സ്​​ക​രി​ക്കും. പ​യി​സാ​യി​യി​ലെ എ​ട​ച്ചേ​രി താ​ഴ​ത്തെ​വീ​ട്ടി​ല്‍ ഗോ​പി​നാ​ഥ്- ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​നീ​ഷ്. റ​ബ​ര്‍ ടാ​പ്പി​ങ്, ബൈ​ക്ക് മെ​ക്കാ​നി​ക് ജോ​ലി​ക​ള്‍ ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി: മ​ഞ്ജി​മ. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha