കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർതിരഞ്ഞെടുപ്പ് 12-ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് 12-ന് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് കളക്ടർക്ക് നിർദേശം നൽകി. കോർപ്പറേഷൻ ഓഫീസിൽ രാവിലെ 11-നാവും തിരഞ്ഞെടുപ്പ്. യു.ഡി.എഫിലെ ധാരണപ്രകാരം സുമാ ബാലകൃഷ്ണൻ മേയർസ്ഥാനം ഒഴിയുമെന്നും റിപ്പോർട്ടുണ്ട്.ഡപ്യൂട്ടി മേയറായിരുന്ന പി.കെ.രാഗേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാർച്ച് 20-നാണ് രാഗേഷിന് സ്ഥാനം നഷ്ടപ്പെട്ടത്. അടുത്തദിവസം മുതൽ ലോക്ക്ഡൗണായതിനാൽ തിരഞ്ഞെടുപ്പ് നടപടി നീണ്ടുപോവുകയായിരുന്നു. ഇതിനിടെ മേയർക്കെതിരെ ഇടതുപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ലോക്ക്ഡൗൺ കാരണം ചർച്ചയ്ക്കെടുക്കാനായില്ല. യു.ഡി.എഫിൽ മുസ്‌ലിംലീഗിലെ ഒരംഗം കൂറുമാറിയതിനെത്തുടർന്നാണ് രാഗേഷ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. നേരത്തേ എൽ.ഡി.എഫ്. പക്ഷത്തായിരുന്ന രാഗേഷ് യു.ഡി.എഫ്. പക്ഷത്തേക്ക് മാറിയതോടെയാണ് മേയർസ്ഥാനം എൽ.ഡി.എഫിന് നഷ്ടമായത്. മേയർ ഇ.പി.ലതയെ യു.ഡി.എഫ്. അവിശ്വാസംകൊണ്ടുവന്ന് പുറത്താക്കുകയായിരുന്നു. പി.കെ.രാഗേഷിനെതിരെ നിലപാടെടുത്ത് ലീഗിൽനിന്ന് കൂറുമാറിയ അംഗം ഈയിടെ വീണ്ടും യു.ഡി.എഫ്. ക്യാമ്പിലെത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ പി.കെ.രാഗേഷ് തന്നെ സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ അടുത്തദിവസം ചേരുന്ന യു.ഡി.എഫ്. കൗൺസിൽ പാർട്ടി യോഗത്തിൽ തീരുമാനമാകും. സുമാ ബാലകൃഷ്ണൻ ഒഴിയുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് ലീഗിലെ സി.സീനത്താണ് പരിഗണിക്കപ്പെടുക. നേരത്തേയുണ്ടായ ധാരണ പ്രകാരം സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സീനത്ത് രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ലോക്ക്ഡൗൺ കാരണം നീണ്ടുപോവുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha