പയ്യന്നൂര്‍ സ്വദേശി കുവൈത്തില്‍ കൊറോണ ബാധിച്ച് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കുവൈത്ത് : കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്.

കൊറോണ വൈറസ് ബാധിച്ച് നാലുദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. ഫര്‍വാനിയ ദജീജിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

കെ.എം.സി.സി പ്രവര്‍ത്തകനായ ഗഫൂര്‍ ഇന്നലെ വൈകുന്നേരം കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ സാഹിബുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അതനുസരിച്ച് സുഹൃത്തായ നിഷാന്‍ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയും ചെയ്തതായി നേതാക്കള്‍ അനുസ്മരിച്ചു.

ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഉമ്മു ഐകെന്‍. മകന്‍: ഹാനി ഗഫൂര്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha