അമിത വില, നാളെ കളക്ടറേറ്റിന് മുമ്പിൽ എസ് ഡി പി ഐ പ്രതിഷേധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ :യാതൊരു മാനദണ്ഡവും ഇല്ലാതെ എല്ലാറ്റിനും അമിത വില ഈടാക്കുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ ഇടപെടാത്ത ജില്ലാ ഭരണകൂടത്തിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ നാളെ രാവിലെ 10.30 ന് കളക്ടറെറ്റിന് മുമ്പിൽ പ്രതിഷേധിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു.ലോക്ക് ഡൌൺ മാനദണ്ഡം അനുസരിച്ചു  കൊണ്ടുള്ള സമരമാണ് നടത്തുക.  ഇന്ന് രാവിലെ ചേർന്ന ഓൺലൈൻ സെക്രട്ടറിയേറ്റ് യോഗമാണ് പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനിച്ചത്. അവശ്യ വസ്തുക്കൾ ഉൾപ്പെടെ എല്ലാറ്റിനും അമിത വില ഈടാക്കുകയാണ്. അമിത വില കർശനമായി തടയുന്നതിലും വില നിയന്ത്രിക്കുന്നതിലും ജില്ലാ ഭരണകൂടം അമ്പേ പരാജയപ്പെട്ടു. വെറും പ്രസ്താവന കൊണ്ട് ജനങ്ങളെ കബളിപ്പിക്കുകയാണ്. വൻ കിടക്കാരും ഇടനിലക്കാരും ജനങ്ങളെ കൊള്ളയടിക്കുന്നു. ഈ ലോക്ക് ഡൌൺ കാലത്ത് ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടം. ഇതിനെതിരെ ബ്രാഞ്ച് തലങ്ങളിൽ ഉൾപ്പെടെ ലോക്ക് ഡൌൺ പാലിച്ചു കൊണ്ടുള്ള  പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. 
                 സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ, ബഷീർ കണ്ണാടിപ്പറമ്പ്, സി കെ ഉമർ മാസ്റ്റർ, പി ടി വി ഷംസീർ, കെ ഇബ്രാഹിം, സജീർ കീച്ചേരി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha