ലോക്​ഡൗണ്‍ ലംഘിച്ച്‌​ സമരം നടത്തിയതിന് ഡീന്‍ കുര്യാക്കോസ്​ എം.പിക്കെതിരെ കേസ്​

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇടുക്കി: ലോക്​ഡൗണ്‍ ലംഘിച്ച്‌​ സമരം നടത്തിയതിന്​ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനെതിരെ കേസ്​. ഇടുക്കി ജില്ലയെ അവഗണിക്കുന്നുവെന്ന്​ ആരോപിച്ച്‌​ ഡീന്‍ കുര്യാക്കോസ്​ നിരാഹാര സമരം നടത്തിയിരുന്നു. ഇതിലാണ്​ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്​. ഇടുക്കി മെഡിക്കല്‍ കോളജ്​ ആശുപത്രിക്ക്​​ മുന്നിലായിരുന്നു സമരം. ഡീന്‍ കുര്യക്കോസിനെ കൂടാതെ മറ്റ്​ 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്​. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ്​ കേസ്​. അതേസമയം, കേസിന്​ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന്​ ഡീന്‍ കുര്യാക്കോസ്​ പറഞ്ഞു. വേണ്ടി വന്നാല്‍ ഇനിയും സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha