ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ 381 പേര്‍ തിരികെയെത്തി, കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി അധികൃ‌തര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂര്‍: ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ ജില്ലയിലേക്ക് തിരിച്ചെത്തി തുടങ്ങി. അതിര്‍ത്തിയിലെ മൂന്ന് കേന്ദ്രങ്ങള്‍ വഴി ഇന്നലെ രാത്രി വരെ 381 പേരാണ് എത്തിയത്. കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിയായ കാലിക്കവ് വഴിയാണ് ഏറ്റവും അധികമാളെത്തിയത്. 321 പേര്‍ കാലിക്കടവ് കടന്നെത്തി. ഇതില്‍ 86 പേരേ കണ്ണൂര്‍ ജില്ലക്കാരുള്ളൂ. 235 പേര്‍ മറ്റ് ജില്ലകളിലുള്ളവരാണ്. വയനാട് അതിര്‍ത്തിയായ നെടുപൊയില്‍ ചെക്ക് പോസ്റ്റ് വഴി 27പേരെത്തി. ഇവരില്‍ 23 കണ്ണൂര്‍ സ്വദേശികളും നാല് കോഴിക്കോട് സ്വദേശികളുമാണ്.

കോഴിക്കോട് അതിര്‍ത്തിയായ മാഹി ചെക്ക് പോസ്റ്റ് വഴി 33 പേരും കണ്ണൂരിലേക്ക് എത്തി. ഇനിയും ആയിരങ്ങള്‍ കണ്ണൂരിലേക്ക് വരുന്നതിനാല്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.വൈറസ് ബാധ സംശയിച്ച്‌ ജില്ലയില്‍ 2227പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 55 പേര്‍ ആശുപത്രിയിലും 2172 പേര്‍ വീടുകളിലുമാണ്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ എല്ലാവരുടെ ഫലവും നെഗറ്റീവായതോടെ ഡിസ്ചാര്‍ജായി. ഇതുവരെ 4015 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3903 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 3690 എണ്ണം നെഗറ്റീവാണ്. 112 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 106 എണ്ണം മാത്രമാണ്.

ഇന്നലെ അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചതാണ് ആശങ്കയുണ്ടാക്കുന്നത്. ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. സമ്ബര്‍ക്കത്തിലൂടെ അമ്മയ്ക്കും ഭാര്യയ്ക്കും ക്ലീനറുടെ മകനും രോഗബാധയുണ്ടായി. ഇതോടെ സുരക്ഷയില്‍ ജാഗ്രത കൈവെടിയരുതെന്നാണ് നിര്‍ദ്ദേശം.
ജില്ലയില്‍ 18 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

അതേസമയം വിദേശത്ത് നിന്ന് നിരവധി പേര്‍ മടങ്ങിയെത്തുന്നത് ആശങ്കയാകുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത കേരളീയരില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താല്‍പര്യപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്ര പ്രശ്‌നമാകും. കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. അത് വലിയ അപകടം സൃഷ്ടിക്കും. ഒരു വിമാനത്തില്‍ ഇരുന്നൂറോളം പേരാണ് ഉണ്ടാവുക. അതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്‌നത്തിലാകും. എല്ലായിടങ്ങളിലും രോഗവ്യാപന സാധ്യത വര്‍ദ്ധിക്കുമോ എന്ന ആശങ്കയാണ് ആളുകള്‍ പങ്കിടുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha