മാഹിയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാഹിയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പള്ളൂര്‍ ഇരട്ടപിലാക്കൂല്‍ സ്വദേശിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാള്‍.

പതിനനെട്ടാം തീയതിയാണ് ഇയാള്‍ നാട്ടിലെത്തിയത്. നിലവില്‍ യുവാവ് മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം പതിനേഴിന് ദുബായിയില്‍ നിന്നെത്തിയ ഈസ്റ്റ് പള്ളൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

ഇാള്‍ ഞായറാഴ്ച രാത്രി 180 യാത്രക്കാരോടൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയതായിരുന്നു. ഇയാളും മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തെ മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച്‌ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha