ആരോഗ്യ കേന്ദ്രത്തിന്റെ പിന്നിലെ കശുമാവിന്‍ തോട്ടത്തില്‍ വ്യാജ വാറ്റ്, വാഷും ഉപകരണങ്ങളും പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൂത്തുപറമ്ബ്: കൂത്തുപറമ്ബ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദിന്റെ നേതൃത്വത്തില്‍ കുന്നോത്ത്പറമ്ബ് പഞ്ചായത്തിലെ നിള്ളങ്ങലില്‍ നടത്തിയ പരിശോധനയില്‍ പൊതു ആരോഗ്യ കേന്ദ്രത്തിന്റെ പിന്നിലെ കശുമാവിന്‍ തോട്ടത്തില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും പ്ലാസ്റ്റിക്ക് ബാരലില്‍ സൂക്ഷിച്ച 150 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പരിസരവാസികളില്‍ നിന്ന് ചോദിച്ചറിഞ്ഞതില്‍ നിന്നും പ്രതികള്‍ പുത്തൂര്‍ ചെണ്ടയാട് നിളങ്ങല്‍ സ്വദേശികളായ വിനീഷ് അണിയേരിയും അനൂപ് ചാലിയാട്ട് ആണെന്നും തിരിച്ചറിഞ്ഞു.

എക്സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ നിസാര്‍ കൂലോത്ത്, കെ.ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രനില്‍ കുമാര്‍, സി.പി ശ്രീധരന്‍, സി.വി റിജുന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി ജിജില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ കൂത്തുപറമ്ബ് റേഞ്ച് സംഘം 3200 ലിറ്ററോളം വാഷ് പിടികൂടിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha