മോഷണത്തിനിരയായെന്ന് പരാതിപ്പെട്ട ലോട്ടറി വില്‍പ്പനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാങ്ങാട്ടിടം സ്വദേശിയായ യു സതീശനെ (59)യാണ് സഹോദരന്റെ വീടിന് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി സതീശന്‍ നേരത്തേ കൂത്തുപറമ്ബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കൂത്തുപറമ്ബ്-കണ്ണൂര്‍ റോഡില്‍വച്ച് മോഷണത്തിനിരയായെന്നായിരുന്നു സതീശന്റെ പരാതി. വാനിലെത്തിയ ഒരു സംഘം 12,000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 850 രൂപയും അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് പാസ്ബുക്കും ഇതില്‍ ഉണ്ടായിരുന്നു.പിടിവലിക്കിടെ റോഡില്‍ വീണുപോയ സതീശനെ സുഹൃത്തായ ഓട്ടോ ഡ്രൈവറാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം സതീശന്‍ ലോട്ടറി വില്‍പ്പനയ്ക്ക് പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു