കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പൊലീസിന്‍റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി നാദാപുരത്ത് പിടിയില്‍. ഭാര്യയെ കൊടുവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോഴിക്കോട് വളയം സ്വദേശി രാജനാണ് പൊലീസിന്‍റെ പിടിയിലായത്.നാദാപുരത്ത് നിന്നും വിലങ്ങാട് ഭാഗത്തേക്ക് ബസ് കയറിയ രാജനെ കല്ലാച്ചിയില്‍ വച്ച് ബസില്‍ നിന്നാണ് പിടികൂടിയത്. കൊലപാതക ശ്രമത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന രാജനെ ബുധനാഴ്ച്ച രാവിലെയാണ് പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്.ഇവിടെ വച്ചു ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു