ഇരിട്ടി: നഗരത്തിൽ ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരേ നഗരസഭ ആരോഗ്യവിഭാഗം നടപടി തുടങ്ങി. രണ്ട് സ്ഥാപങ്ങൾക്ക് നഗരസഭ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി . പഴയ സ്റ്റാന്റിലെ കെ കെ ടൂറിസ്റ്റ് ഹോം , ടൈൽസോൺ എന്നീ സ്ഥാപനങ്ങൾക്കാണ് ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്.
ഓടയിലേക്ക് മലിന ജലം ഒഴുകി എത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. സംശയം തോന്നിയ സ്ഥാപങ്ങളോട് ചേർന്ന ഭാഗങ്ങളിലെ സ്ളാബുകൾ അടക്കം നീക്കി വ്യാഴാഴ്ച രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് സ്ഥാപനങ്ങളിൽ നിന്ന് മലിജലം ഓടയിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തിയത് . ഇതേതുടർന്നാണ് ഇരിട്ടി പഴയസ്റ്റാൻറിലെ ഓപ്പൺ ഓഡിറ്റോറിയത്തിന് സമീപത്തുള്ള കെ കെ ടുറിസ്റ്റ് ഹോം, ടൈൽസോൺ എന്നീ സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകിയത്. മിക്ക ദിവസങ്ങളിലും രാത്രികാലങ്ങളിലും മറ്റും ഓവുചാലിലേക്ക് ദുർഗന്ധം വമിക്കുന്ന മലിന ജലംഒഴുകി എത്താറുണ്ടെന്ന് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു .നഗരസഭ ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഓവുചാലിൻ്റെ സ്ലാവുകൾ മാറ്റി നോക്കിയപ്പോഴാണ് മലിന ജലം ഒഴുക്കി വിടുന്ന പൈപ്പുകൾ ഉൾപ്പെടെ കണ്ടെത്തിയത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ ഉണ്ടാകുമെന്നും നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ .കെ . കുഞ്ഞിരാമൻ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു