തിരുവനന്തപുരം: ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങള്‍ പങ്കുവച്ച കണ്ണൂര്‍ സ്വദേശി ഷാക്കിര്‍ സുബ്ഹാനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗബാധയുണ്ടെന്ന സാഹചര്യത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാതൃകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇറാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സോളോ ബൈക്ക് ട്രിപ്പ് ചെയ്ത ഷാക്കിര്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ബൈക്ക് കസ്റ്റംസിനെ ഏല്‍പ്പിച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയി കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്ന് വന്നതിനാല്‍ ഷാക്കിറിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആംബുലന്‍സില്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോകുന്നതും അവിടെ ചെലവഴിച്ച ദിവസങ്ങളും ഷാക്കിര്‍ തന്റെ വ്‌ളോഗിലൂടെ പുറത്തുവിട്ടിരുന്നു. ആശുപത്രിയില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച ചികിത്സ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ഷാക്കിര്‍ തനിക്ക് ലഭിച്ച പരിരക്ഷയില്‍ സന്തോഷം രേഖപ്പെടുത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു