കണ്ണൂർ : ലിറ്റററി കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ) ഏർപ്പെടുത്തിയ മികച്ച എഴുത്തുകാർക്കുള്ള "തുളസി പുരസ്‌കാരം" ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ എസ്.എൻ.കോളേജ് ഹിന്ദി വിഭാഗം അധ്യാപിക ഡോ.ഷീന പ്രഭാകരൻ മുൻ. ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി സുനിൽ ശാസ്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായി നൽകിയ സംഭാവനകൾക്കാണ് ഡോ.ഷീന പ്രഭാകരനെ ഈ പുരസ്‌കാരത്തിന് അർഹയാക്കിയത്. പുതിയതെരു ചിറക്കൽ കുന്നത്ത് വീട്ടിൽ എക്സ് മിലിറ്ററി പ്രഭാകരന്റെയും, ഉഷയുടെയും മകളാണ് ഡോ.ഷീന പ്രഭാകരൻ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു