പിലാത്തറ : വിളയാങ്കോട് ശിവക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്തുള്ള മോഷണം പതിവാണ്. ക്ഷേത്രത്തില്‍ സി.സി.ടി.വി. സംവിധാനം സ്ഥാപിച്ചിട്ടില്ല.
ഞായറാഴ്ച നടന്ന മോഷണത്തെക്കുറിച്ച് പരിയാരം പോലീസ് അന്വേഷണം തുടങ്ങി. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ശ്രീകോവില്‍ അശുദ്ധിയായതോടെ പൂജാദികര്‍മങ്ങളും പ്രതിഷ്ഠാദിനചടങ്ങുകളും രാവിലെ നിര്‍ത്തിവെച്ചു. വൈകീട്ട് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്ബൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന ശുദ്ധിക്രിയകള്‍ക്കുശേഷം നിത്യപൂജ പുനരാരംഭിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., ടി.വി.രാജേഷ് എം.എല്‍.എ. തുടങ്ങിയവര്‍ ക്ഷേത്രം സന്ദര്‍ശിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു