കണ്ണൂര്‍: കണ്ണൂര്‍-കൂത്തുപറമ്ബ് സംസ്ഥാന പാതയിലെ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ വീണ്ടും പൊലീസ് പിടികൂടി. കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും സ്ഫോടകങ്ങള്‍ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍ കെട്ടിയാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
ഒന്നര മാസം മുന്‍പ് ഇതേ സ്ഥലത്ത് നിന്നും സള്‍ഫറും ഉപ്പും വെടിമരുന്ന് നിറക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന സ്ഫോടക വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.നൂറ് കിലോയിലധികം മരുന്നാണ് അന്ന് ലഭിച്ചത്. സ്ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് അന്ന് കണ്ടെത്തിയത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു