ഇരിട്ടി : ജോലിക്കിടെ കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. ആറളം ഫാം ഏഴാം ബ്ലോക്കിലെ പുലിക്കരിയിൽ പി.ആർ.അനീഷ് (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആറളം ഫാം മൂന്നാം ബ്ലോക്കിൽ വെച്ചായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഉളിക്കൽ എഴൂരിലെ രാജൻ - സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: എം. വി .സജിന. മക്കൾ : അനന്യ, അലന്യ, അൻവിഷ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു