കണ്ണൂര്‍: കോടതി മുറിയില്‍ വനിതാ മജിസ്‌ട്രേറ്റിനോട് സ്ത്രീത്വത്തെ അപമാനിക്കും വിധം ഗോഷ്ടി കാണിച്ച അഭിഭാഷകനെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോടതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയിലെ വനിതാ മജിസ്‌ട്രേറ്റിനെ നിരന്തരം ശല്യം ചെയ്ത അഭിഭാഷകന്‍ സാബു വര്‍ഗീസാണ്(52) കുടുങ്ങിയത്.
കഴിഞ്ഞ ദിവസം ഇയാളുടെ പ്രവൃത്തി അതിരു കടന്നതോടെയാണ് വിനയായത്. കോടതി മുറിയില്‍ നിന്നും വനിതാ മജിസ്‌ട്രേറ്റിന്റെ നേരെ ഇയാള്‍ അശ്‌ളീല ധ്വനിയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസപ്പെട്ടതായി പറയുന്നു. ഇതു കൂടാതെ നേരത്തെ മറ്റൊരു കേസില്‍ ചേംബറില്‍ മജിസ്‌ട്രേറ്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പറയുന്നു.ഇത്തരം പെരുമാറ്റത്തെ തുടര്‍ന്നാണ് അഭിഭാഷകനെ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പൊലിസ് അറസ്റ്റു ചെയ്തത്. റിമാന്‍ഡിലായ അഭിഭാഷകനെ മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു