മയ്യില്‍ : കൊയ്യാന്‍പാകമായ നെല്ല് വയലില്‍ അടിഞ്ഞുതീരുന്നത് നോക്കി നെടുവീര്‍പ്പിടുകയാണ് മയ്യില്‍ ഏന്തിവയല്‍ പാടശേഖരത്തിലെ ചില കര്‍ഷകര്‍. കൊയ്ത്തിന് ആളെ കിട്ടാത്തതാണ് വിനയായത്. പാടശേഖരത്തിലെ ഏട്ടേക്കറോളം വയലിലെ നെല്‍ച്ചെടികളാണ് കൊയ്യാനായി പാകമായിട്ടും ആളെ കിട്ടാത്തതുമൂലം നശിച്ചുതുടങ്ങിയത്. പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലും കൊയ്ത്തുയന്ത്രമുപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നത്. ഏന്തിവയലിലും കൊയ്ത്തുയന്ത്രമെത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഏന്തിവയലിന്റെ തെക്കുഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതുമൂലം യന്ത്രമിറക്കാന്‍ സാധിക്കാതാവുകയായിരുന്നെന്ന് പാടശേഖര സെക്രട്ടറി കെ.പി. ബാലകൃഷ്ണന്‍ പറഞ്ഞു.കടൂര്‍മുക്കിലെ കുന്നത്ത് സരോജിനി, ചക്കരയന്‍ രോഹിണി, സി.കെ. രോഹിണി, ചാത്തോത്ത് സൗമിനി, പട്ടറേത്ത് അച്യുതന്‍, പെരുന്തട്ട രാജീവന്‍, പൊനോന്താറ്റില്‍ ഇ.എം.രാജീവന്‍ എന്നിവരുടെ വയലുകളാണ് കൊയ്യാനുള്ളത്. കൊയ്ത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് 12-ാം വാര്‍ഡ് അംഗം പി.പി. നബീസ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു