കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകത്ത് കൈകഴുകല്‍ കേന്ദ്രം സ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.പി സോനു വല്ലത്തു കാരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ജോബിന്‍ പാണ്ടന്‍ചേരി അധ്യക്ഷനായി.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ജോസഫ്, പഞ്ചായത്തംഗങ്ങളായ ജോയി വേളുപുഴ, കുഞ്ഞുമോന്‍ കണിയാംഞാലില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാര്‍ കുളം, വില്‍സണ്‍ കൊച്ചുപുര തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു