കണ്ണൂര്‍: പ്രമുഖ ചിത്രകാരന്‍ ഹരീന്ദ്രന്‍ ചാലാടിന്റെ കത്തിനശിച്ച ആര്‍ട്ട് സ്റ്റുഡിയോ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകീട്ടാണ് കണ്ണൂര്‍ സിറ്റി സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന വാടകക്കെട്ടിടം മന്ത്രി സന്ദര്‍ശിച്ചത്. ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അമൂല്യമായ 60 ചിത്രങ്ങള്‍ കത്തിനശിച്ച സാഹചര്യത്തില്‍ സാമ്ബത്തികസഹായം അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്കി.
സഹായം അഭ്യര്‍ഥിച്ച് ഹരീന്ദ്രന്‍ മുഖ്യമന്ത്രിക്കും നിവേദനം നല്കിയിട്ടുണ്ട്. സ്റ്റുഡിയോ കത്തിനശിച്ചതുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' കാഴ്ച പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പകര്‍പ്പ് അടക്കംചെയ്താണ് നിവേദനം നല്കിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു